പിറവം.... എറണാകുളം ജില്ലാ പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയന്റെ ജില്ലാ കൺവെൻഷന് സ്വാഗത സംഘത്തിന്റെ രൂപീകരണ യോഗം നടന്നു. ഇന്ന് വൈകീട് പിറവത്ത് ലെനിൽ സെന്ററിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെകട്ടറി കെ കെ കലേശൻ യോഗം ഉത്ഘാടനം ചെയ്തു. അഖിലേന്ത്യ റോഡ് ട്രാൻസ്പോർട്ട് യൂണിയൻ സി ഐ ടി യു മാർച്ച് 24ന് നടത്തുന്ന പാർലെ മെന്റ് മാർച്ചിനോടനുബന്ധിച്ച് നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് മാർച്ച് 20 ന് വൈകീട് നാലു മണിക്ക് പാർട്ടി ബഹുജന, തൊഴിലാളി സംഘടനകൾ സ്വീകരണം നല്കുന്നതിനും തീരുമാനമെടുത്തു.

ഏപ്രിൽ 26 ശനിയാഴ്ച നടത്തുന്ന ജില്ലാ കൺവെൻഷൻ പിറവത്തെ ചിൽഡ്രൻസ് പാർക്കിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി കടകംപിള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്യും. കെ ആർ നരായണൻ നമ്പൂതിരി യോഗത്തിൽ അധ്യക്ഷനായ യോഗത്തിൽ സി ഐ ടി യു ഏരിയ സെക്രട്ടറി കെ പി സലീം, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി ആർ സോമൻ , ഓട്ടോ തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി ഗോപാലകൃഷ്ണൻ , ലോറി തൊഴിലാളി യൂണിയൻ സെക്രട്ടറി ഷാജി കിടങ്ങേത്ത് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാനായി കെ പി സലീമിനെയും ,വൈസ് ചെയർമാനായി വി ആർ സോമൻ, ഗോപാലകൃഷ്ണൻ എന്നിവരെയും കൺവീനറായി ടി.എൻ മഹേഷ് കുമാറും, ജോയിന്റ് കൺവീനർമാരായി ജേക്കബ് പോൾ, എം കെ രാജൻ എന്നിവരെയും, ട്രഷറാർ കെ ആർ നരായണനെയും ഉൾപ്പടെ 25 അംഗ കമ്മിറ്റിയും തെരെഞ്ഞെടുത്തു.
Private Bus Workers Union forms welcome team for CITU district convention
